Tuesday, April 30, 2024
-Advertisements-
NATIONAL NEWSപണി പാളി ; ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

പണി പാളി ; ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

chanakya news
-Advertisements-

മുംബൈ : ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. വിവാഹം വർത്തയായതിനെ തുടർന്ന് ചിലർ യുവാവിനെതിരെ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബ സുഹൃത്തായ യുവാവിനെ പിരിയാൻ ഇരട്ട സഹോദരിമാർക്ക് കഴിയാതെ വന്നതോടെയാണ് ഒന്നിച്ച് കളിച്ച് വളർന്ന അതുലിന് രണ്ട് പേരെയും വിവാഹം കഴിച്ച് നൽകിയതെന്ന് ഇരട്ട സഹോദരിമാരുടെ മാതാവ് പറയുന്നു.

ഇരട്ട സഹോദരിമാർ ഒരാളെ വിവാഹം ചെയ്ത വാർത്ത വൈറലായതിനു പിന്നാലെയാണ് ചിലർ പോലീസിൽ പരാതി നൽകിയത്. ഐപിസി 494 വകുപ്പ് പ്രകാരമാണ് മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തത്. മുംബൈ അക്‌ലൂജ് പൊലീസാണ് കേസെടുത്തത്.

മഹാരാഷ്ട്ര സ്വദേശികളായ പിങ്കിയും,റിങ്കിയും,അതുൽ കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവരാണ് . ഇവർ തമ്മിൽ പ്രണയമായിരുന്നതായും പിരിയാൻ പറ്റാത്ത തരത്തിൽ അടുപ്പമുണ്ടായിരുന്നതായും വീട്ടുകാർ പറയുന്നു. റിങ്കിയും പിങ്കിയും ഐടി എഞ്ചിനീയർമാരാണ്. അടുത്തിടെ ഇരട്ട സഹോദരിമാരുടെ അച്ഛൻ മരണപ്പെട്ടിരുന്നു.

രോഗിയായ അമ്മയെ അതുലിന്റെ കാറിലാണ് ആശുപത്രിയിൽ കൊണ്ട് പോയിരുന്നത്. അതുലിന്റെ അമ്മയോടുള്ള സ്നേഹം കൂടി കണ്ടതോടെയാണ് ഇരുവരും അതുലിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു.

English Summary : The police registered a case against the young man who married his twin sisters

-Advertisements-