Friday, April 26, 2024
-Advertisements-
ENTERTAINMENTശരീരത്തിന്റെ മുഴുപ്പിനെയും ആകൃതിയെയും ട്രോളുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രയാഗ മാർട്ടിൻ

ശരീരത്തിന്റെ മുഴുപ്പിനെയും ആകൃതിയെയും ട്രോളുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രയാഗ മാർട്ടിൻ

chanakya news
-Advertisements-

മലയാളത്തിലെ മികച്ച താരം എന്നതിലപ്പുറം ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട താരമാണ് പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ അഭിമുഖങ്ങളാണ് പല ട്രോളന്മാരും ട്രോളാൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ ട്രോളന്മാരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ.

ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നും എന്നാൽ ചില ട്രോളുകൾ അശ്ളീല ചുവയുള്ളതാണെന്നും അത്തരം ട്രോളുകൾ ചെയ്യുന്നത് കൊണ്ട് എന്താണ് നിങ്ങൾക്ക് കിട്ടുന്നതെന്നും പ്രയാഗ ചോദിക്കുന്നു. എന്റെ അഭിനയത്തെയോ എന്റെ കഥാപാത്രത്തെയോ എന്റെ സിനിമയെയോ ട്രോളുന്നതിൽ എനിക്കും സന്തോഷമേ ഉള്ളു എന്നാൽ എന്റെ ശരീരത്തിന്റെ മുഴുപ്പിനെയും ആകൃതിയെയും ട്രോളുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രയാഗ മാർട്ടിൻ പറയുന്നു.

ട്രോളുകൾക്ക് പുറമെ ചിലർ അസഭ്യവും അശ്ലീലവും പറയാൻ മാത്രം തന്റെ ഫോട്ടോകളുടെ താഴെ വരുന്നവരുണ്ട്. അത്തരക്കാരോട് എന്താണ് പറയേണ്ടത് അവരെ പോലെ തരം താഴാൻ എനിക്ക് പറ്റില്ലല്ലോ. അവരുടെ നിലവാരത്തിൽ സംസാരിച്ചാൽ പിന്നെ പ്രയാഗയും അവരും തമ്മിൽ എന്താണ് വ്യത്യാസമെന്നും പ്രയാഗ ചോദിക്കുന്നു.

-Advertisements-