Friday, May 17, 2024
-Advertisements-
KERALA NEWSമകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അഭിരാമി ; നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാ,ന്ത്യം

മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അഭിരാമി ; നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാ,ന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : കള്ളിക്കലിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പുഴനാട് ലയോള സ്‌കൂൾ അധ്യാപികയും ചാങ്ങ സ്വദേശിനിയുമായ അഭിരാമി (35) ആണ് മരിച്ചത്. മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മകൾ അർപ്പിതയ്ക്കും പരിക്കേറ്റു.

തിരുവനന്തപുരം കള്ളിക്കൽ തേൻകടവിൽ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ അഭിരാമി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

എതിർ ദിശയിൽ നിന്നും വന്ന കാർ അമിത വേഗതയിലായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. അഭിരാമി ഹെൽമെറ്റ് ധരിച്ചിരുന്നു. എന്നാൽ അപകടത്തിന് പിന്നാലെ അഭിരാമിയുടെ ബോധം നഷ്ടമായിരുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു.

English Summary : school teacher abhirami died in accident at trivandrum

-Advertisements-