Sunday, May 12, 2024
-Advertisements-
ENTERTAINMENTവാടക വീട്ടിലേക്ക് വിളിച്ച് വരുത്തി നഗ്നയായ നടിക്കൊപ്പം കിടത്തി ട്രാപ്പിലാക്കി, പണം തരാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക്...

വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി നഗ്നയായ നടിക്കൊപ്പം കിടത്തി ട്രാപ്പിലാക്കി, പണം തരാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി അകത്താക്കി ; സീരിയൽ നടിയും സുഹൃത്തും കുടുങ്ങിയത് ഇങ്ങനെ

chanakya news
-Advertisements-

പത്തനംതിട്ട : മധ്യവയസ്കനെ ഹണി ട്രപ്പിൽ കുടുക്കി പതിനൊന്ന് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി നിത്യ ശശി (32) സുഹൃത്ത് പരവൂർ സ്വദേശി ബിനു (48) എന്നിവരാണ് അറസ്റ്റിലായത്.

75 കാരനും മുൻ ഗവൺമെൻ്റ് ഉദ്യോഗസ്ഥനുമായ പത്തനംതിട്ട സ്വദേശിയെ വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി വിവസ്ത്രയായ സീരിയൽ നടിക്കൊപ്പം കിടത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീട് വാടകയ്ക്ക് എടുത്തന്നതുമയി ബന്ധപ്പെട്ടാണ് നിത്യ ശശി വയോധികനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് വിളിച്ച് വരുത്തി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു.

അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടാതെ ഇരിക്കാൻ 25 ലക്ഷം രൂപ നൽകണമെന്നാണ് നടിയും സുഹൃത്തും ആവിശ്യപെട്ടത്. തുടർന്ന് പതിനൊന്ന് ലക്ഷം രൂപ നൽകുകയായിരുന്നു. പണം നഷ്ടപ്പെട്ടതോടെ മധ്യവയസ്കൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നിർദേശ പ്രകാരം ബാക്കി പണം നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് നടിയെയും സുഹൃത്തിനെയും വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary : serial actress nithya sasi arested

-Advertisements-