Sunday, April 28, 2024
-Advertisements-
ENTERTAINMENTപ്രമോഷന് വിളിച്ചപ്പോൾ മലയാള സിനിമയോട് താൽപ്പര്യമില്ലെന്ന് പറഞ്ഞു ; പേരിൽ നിന്ന് ജാതിപ്പേര് മാറ്റിയത് കൊണ്ടൊന്നും...

പ്രമോഷന് വിളിച്ചപ്പോൾ മലയാള സിനിമയോട് താൽപ്പര്യമില്ലെന്ന് പറഞ്ഞു ; പേരിൽ നിന്ന് ജാതിപ്പേര് മാറ്റിയത് കൊണ്ടൊന്നും നന്നാവില്ല, സംയുക്ത മേനോനെതിരെ ഷൈൻ ടോം ചാക്കോ

chanakya news
-Advertisements-

ഗദ്ധാമ എന്ന ചിത്രത്തിലൂടെ ബഷീർ എന്ന കഥാപാത്രമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷൈൻ ടോം ചാക്കോ.വില്ലനായും നടനായും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഷൈൻ ഇതിഹാസ, ഭീഷ്മ പർവ്വം,കുറുപ്പ്, കുമാരി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ പൊതുവേദിയിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കാണിക്കാത്ത താരം നിരവധി വിമര്ശങ്ങള്ക്കും ഇടയായിട്ടുണ്ട്. ഇപ്പോഴിതാ ഷൈന്റെ ഏറ്റവും പുതിയ ചിത്രമായ ഭൂമാറാങ്കിന്റെ പ്രൊമോഷൻ ചടങ്ങിൽ നടി സംയുക്ത മേനോൻ പങ്കെടുക്കാത്തതെന്താണെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്.

ഒരു ജോലി ഏറ്റെടുത്താൽ അത് പൂര്ണമാക്കേണ്ട കടമ നമുക്കുണ്ട്. എന്തുകൊണ്ട് ഈ പടത്തിന്റെ പ്രമോഷന് അവർ വരുന്നില്ല. പിന്നെ മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും എന്താണ് കാര്യം. മനുഷ്യനായാൽ മനുഷ്യനെ തിരിച്ചറിയാൻ പറ്റണം. ഭൂമിയിൽ വന്നതിനു ശേഷമല്ലേ പേരുകളൊക്കെ കിട്ടുന്നത്. ഡ്രെസ്സനെങ്കിലും മതമാണെങ്കിലുമൊക്കെ അങ്ങനെ തന്നെയാണ്.ചെയ്യുന്ന ജോലി ചെറുതായി കാണരുത്. അതിനോട് സഹകരിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളുവെന്ന് ഷൈൻ പറയുന്നു.

എത്ര വലിയ താരമായാലും മമ്മൂക്കയോക്കെ അവരുടെ പ്രൊമോഷന് വന്നിരിക്കുന്നത് കാണാറുണ്ട്. അത് തന്നെയാണ് അവരുടെ വിജയവും. എത്ര ചെറിയ കുട്ടികളാണെങ്കിലും അവരും ഇവിടെ വന്ന് ഇരിക്കാറുണ്ട്. ഇതുപോലെ ചെയ്യുന്ന ജോലിയെ ഒരിക്കലും മോശമായി കാണാൻ പാടില്ല.ചെയ്യുന്ന പടം മോശമാണോ നല്ലതാണോ എന്ന് അറിഞ്ഞുകൊണ്ടല്ല ഇതൊക്കെ ചെയ്യുന്നത്. ഒരു അമ്മയ്ക്ക് നാലുമക്കളുണ്ടെങ്കിൽ നാലുപേരും ഒരുപോലെയാണെന്ന് താരം പറയുന്നു.

ഇവരെയൊക്കെ പ്രലോഭിപ്പിക്കാനും കുത്തിതിരിപ്പുണ്ടാക്കി വേറെ വഴിക്ക് കൊണ്ടുപോകാൻ ആളുകൾ ഉണ്ടാവും. ചെറിയ പടത്തിന്റെ റീലീസൊന്നും അവർക്ക് പറ്റില്ല. ആദ്യത്തെ പടമായ പോപ്പ് കോണിന്റെ പ്രമോഷനുപോലും സംയുക്ത വന്നിട്ടില്ലെന്നാണ് ഷൈൻ പറയുന്നത്. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തയാണ് അവർക്ക്. പേര് മാറ്റിയത് കൊണ്ടൊന്നും നന്നാവില്ലെന്നാണ് താരം പറയുന്നത്. സംവിധാനയാകാൻ വിളിച്ചപ്പോൾ താൻ മലയാള സിനിമ ഇനി ചെയ്യുന്നില്ലെന്നും താൻ ചെയ്യുന്ന സിനിമകളൊക്കെ ഇപ്പോൾ മാസീവ് റിലീസ് ആണെന്നും മുപ്പത്തിയഞ്ചു കോടിയുടെ സിനിമ താൻ ചെയ്യുന്നെന്നും തനിക്ക് തന്റേതായ കരിയർ ഉണ്ടെന്നും അത് നോക്കണം ഹൈദ്രബാദിൽ താൻ സെറ്റിൽഡ് ആണ് നാളെ ബാങ്കോക്കിലേക്ക് പോകുകയാണ് എന്നൊക്കെയാണ് സംയുക്ത നൽകിയ മറുപടി.

English Summary : shine tom chacko about actress samyuktha menon

-Advertisements-