Friday, May 17, 2024
-Advertisements-
KERALA NEWSപെരുമാറിയത് വാത്സല്യത്തോടെ, ആ കുട്ടിക്ക് എന്ത് തോന്നിയോ അതിനെ മാനിക്കുന്നു ; മാധ്യമ പ്രവർത്തകയോട് അപമര്യദയായി...

പെരുമാറിയത് വാത്സല്യത്തോടെ, ആ കുട്ടിക്ക് എന്ത് തോന്നിയോ അതിനെ മാനിക്കുന്നു ; മാധ്യമ പ്രവർത്തകയോട് അപമര്യദയായി പെരുമാറിയെന്ന പരാതിയിൽ ക്ഷമ ചോദിച്ച് സുരേഷ് ഗോപി

chanakya news
-Advertisements-

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ക്ഷമ ചോദിച്ച് ചലച്ചിത്രതാരം സുരേഷ് ഗോപി രംഗത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തക ഷിദ ജഗത് രംഗത്തെത്തിയിരുന്നു. തുടർന്ന് സുരേഷ് ഗോപിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെയാണ് ഷിദയോട് പെരുമാറിയതെന്നും, ജീവിതത്തിൽ ഇന്ന് വരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്തെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും സുരേഷ് ഗോപി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സോറി ഷിദ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

English Summary : sorry shida suresh gopi apologized to the journalist

-Advertisements-