Sunday, May 12, 2024
-Advertisements-
KERALA NEWSഭർത്താവിനൊപ്പം കിടന്നുറങ്ങിയ വീട്ടമ്മയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ വീട്ടമ്മയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

പത്തനംതിട്ട : കോഴഞ്ചേരി തോട്ടുങ്കൽപടിയിലെ കനാലിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി സ്വദേശി അജിയുടെ ഭാര്യ ബ്ലെസി (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ അജിയുടെ അമ്മ എഴുന്നേറ്റപ്പോൾ വീടിന്റെ മുൻവശത്തെ കതക് തുറന്ന നിലയിലായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് ബ്ലെസിയെ കാണാനില്ലെന്ന് മനസിലായത്. ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ബ്ലെസിയുടെ മൃതദേഹം കനാലിൽ നിന്നും കണ്ടെത്തിയത്. വീട്ടിൽ നിന്നും ഒരു കിലേമീറ്ററോളം ദൂരെയുള്ള കനാലീലാണ് ബ്ലെസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം യുവതിയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ബാംഗ്ലൂരിലുള്ള ബ്ലെസിയുടെ മാതാപിതാക്കൾ നാട്ടിലെത്തിയതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary : The housewife was found dead in the canal

-Advertisements-