Thursday, May 9, 2024
-Advertisements-
NATIONAL NEWSഇൻസ്റ്റഗ്രാം റീൽസിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

ഇൻസ്റ്റഗ്രാം റീൽസിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

chanakya news
-Advertisements-

ന്യുഡൽഹി : ഇൻസ്റ്റഗ്രാം റീൽസിന് വേണ്ടി വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. കിഴക്കൻ ഡൽഹി സ്വദേശികളായ വൻഷ് ശർമ്മ (23), മോനു (20) എന്നിവരാണ് മരിച്ചത്. കാന്തി നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന വൻഷ് ശർമ്മ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ്, മോനു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബിടെക് വിദ്യാർത്ഥിയായ വൻഷ് ശർമയ്ക്ക് ഇൻസ്റ്റഗ്രാം റീലിസ് ചെയ്യുന്നതിനായി വീഡിയോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൊബൈലിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. അപകടം നടന്നയുടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിന് മുന്നിൽ നിന്ന് സാഹസിക വീഡിയോ ദൃശ്യം പകർത്താൻ ശ്രമിച്ചതാണോ അപകടമുണ്ടാക്കിയതെന്ന് വ്യക്തമല്ല. വീഡിയോ പകർത്തുന്നതിനിടെയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പോലീസിനെ അറിയിച്ചു.

English Summary : While filming the video, the youth was hit by a train and died

-Advertisements-