Friday, May 10, 2024
-Advertisements-
KERALA NEWSKasaragod Newsകാസർഗോഡ് പെർളയിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസർഗോഡ് പെർളയിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

കാസർഗോഡ് : പെർളയിൽ നിന്നും കാണാതായ യുവതിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പെർള കാട്ടുകുക്കെ സ്വദേശി യോഗീശ്വരയുടെ ഭാര്യ ദിവ്യ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ദിവ്യയെ കാണാതായിരുന്നു.

തുടർന്ന് ബന്ധുക്കളും സമീപവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്നും ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. കിണറിന് സമീപത്ത് നിന്നും ചെരിപ്പും ഒരു കുറിപ്പും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തിൽ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : woman found dead in well

-Advertisements-