Friday, May 17, 2024
-Advertisements-
KERALA NEWSഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാ,ന്ത്യം

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാ,ന്ത്യം

chanakya news
-Advertisements-

മലപ്പുറം : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചന്തക്കുന്ന് സ്വദേശി സുധീഷിന്റെ ഭാര്യ പ്രിജി (31) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്.

ഭർത്താവ് സുധീഷിനോപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രിജി ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദ്യം നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഭർത്താവ് സുധീഷിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

English Summary : women died accident

-Advertisements-