Friday, May 10, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരത്ത് ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

chanakya news
-Advertisements-

തിരുവനന്തപുരം : കിളിമാനൂരിൽ ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. മടവൂർ കക്കോട് സ്വദേശികളായ തുളസി-സുനിത ദമ്പതികളുടെ മകൻ സുജിത്ത് (26) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം സുജിത്തിനെ കാണാതാവുകയും തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സുജിത്തിനെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്നുള്ള മാനസിക പ്രയാസമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത് എഴുതിയ കുറിപ്പ് കണ്ടെത്തി.

ഡിഗ്രി പഠനം പൂർത്തിയാക്കിയ സുജിത്ത് പിഎസ്‌സി പരിശീലനത്തിന് പോകുകയായിരുന്നു.

English Summary : Young man commit suicide

-Advertisements-