Saturday, April 27, 2024
-Advertisements-
KERALA NEWSIdukki Newsനിഖിൽ പെൺകുട്ടിയുമായി അകന്നതോടെ ആരോമൽ പെൺകുട്ടിയുമായി അടുക്കുകയായിരുന്നു ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച്...

നിഖിൽ പെൺകുട്ടിയുമായി അകന്നതോടെ ആരോമൽ പെൺകുട്ടിയുമായി അടുക്കുകയായിരുന്നു ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീ ഡി പ്പിച്ച യുവാക്കൾ അറസ്റ്റിൽ

chanakya news
-Advertisements-

ഇടുക്കി : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൂട്ടാർ സ്വദേശി നിഖിൽ (24), ചാക്കുകളംപാടി സ്വദേശി ആരോമൽ (25) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പ്രതികളിൽ ഒരാളായ നിഖിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ കൂട്ടാറിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നിരവധി തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഇതിനിടെ നിഖിൽ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നറിഞ്ഞ പതിനേഴുകാരി നിഖിലുമായി പിണങ്ങി.

നിഖിലുമായി പെൺകുട്ടി പിണങ്ങിയതോടെ നിഖിലിന്റെ സുഹൃത്ത് ആരോമൽ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ആരോമൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. കടുത്ത മാനസിക സംഘർഷം നേരിട്ട പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ പരാതിയുമായി നെടുംങ്കണ്ടം പോലീസിനെ സമീപിക്കുകയായിരുന്നു.

English Summary : relation through instagram 17 year old by pretending arrested

-Advertisements-