Friday, May 17, 2024
-Advertisements-
KERALA NEWSകരുനാഗപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ചാണ് പീഡിപ്പിച്ചത് ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച...

കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ചാണ് പീഡിപ്പിച്ചത് ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊല്ലം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശി അനീഷ് (27) ആണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കിയാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. ഇതിനിടയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡനത്തിന് ശേഷം ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇതോടെ ചതി മനസിലാക്കിയ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി വ്യാജ അകൗണ്ടികളിലൂടെ നിരവധി യുവതിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചതായി പോലീസ് കണ്ടെത്തി.

English Summary : young woman was tortured with a promise of marriage

-Advertisements-