Monday, May 6, 2024
-Advertisements-
KERALA NEWSകഴുത്തിന് വെ-ട്ടിയത് മൃ-തശരീരം പെട്ടെന്ന് അഴുകാൻ; പ്രേരണ നൽകിയത് സിനിമയെന്ന് പുതിയ വെളിപ്പെടുത്തൽ

കഴുത്തിന് വെ-ട്ടിയത് മൃ-തശരീരം പെട്ടെന്ന് അഴുകാൻ; പ്രേരണ നൽകിയത് സിനിമയെന്ന് പുതിയ വെളിപ്പെടുത്തൽ

chanakya news
-Advertisements-

കൊടുമൺ: കൊടുമണ്ണിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിലെ 16 കാരനെ സുഹൃത്തുക്കൾ ചേർന്നു കല്ലെറിഞ്ഞു വീഴ്ത്തി വെ-ട്ടികൊ-ന്നു കുഴിച്ചു മൂടിയത് മൃ-തദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്നുള്ള സിനിമകഥ വിശ്വസിച്ചാണെന്നുള്ള വെളിപ്പെടുത്തൽ. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കും മൂന്ന് മണിയ്ക്കും ഇടയിലാണ് സംഭവം നടക്കുന്നത്. കേസിലെ പ്രതികളായ സുഹൃത്തുക്കൾ രാവിലെ വിദ്യാർത്ഥിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ട് പോകുകയായിരുന്നു. കൊ-ലയ്ക്ക് ഉപയോഗിച്ച പിച്ചാത്തി, കോടാലി, എറിഞ്ഞ കല്ല്, കൂടം ഇവർ പ്രദേശത്ത് വന്ന സൈക്കിൾ എന്നിവയും കണ്ടുകിട്ടിയിട്ടുണ്ട്. കൊ-ലപാതകത്തിന് ശേഷം മൃ-തദേഹം മറവ് ചെയ്യുന്നതിനായി പ്രതികൾ രണ്ടുപേരും മൺചട്ടിയുമായി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് നാട്ടുകാരായ ചിലരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

സംഭവം അറിഞ്ഞതിനെ തുടർന്ന് ഇവർ രക്ഷപെടാതിരിക്കാൻ നാട്ടുകാർ ചേർന്നു ഇവരുടെ കൈകൾ കെട്ടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടും പ്രതികളായ വിദ്യാർത്ഥികൾ കൂസലില്ലാതെ തന്നെ നിൽക്കുകയായിരുന്നു. അങ്ങാടിക്കൽ തെക്കുള്ള സ്കൂളിന് സമീപത്തായുള്ള കാട് പിടിച്ചു കിടക്കുന്ന റബർതോട്ടത്തിൽ ആൾ താമസമില്ലാത്ത വീടിനോട് ചേർന്നാണ് സംഭവം നടന്നത്. കൊ-ലപാതകത്തിനായി വീടിന്റെ സമീപത്തു നിന്നും കിട്ടിയ കോടാലി ഉപയോഗിക്കുകയും ചെയ്തു. പ്രതികൾ അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തിക്കയും ശേഷം കോടാലി കൊണ്ട് കഴുത്തിൽ വെ-ട്ടി കൊ-ലപ്പെടുത്തുകയും ചെയ്ത ശേഷം റബർ തോട്ടത്തിലെ ചെറിയ കുഴിയിൽ മൃ-തദേഹം ഇട്ട ശേഷം സമീപത്തു നിന്നും മൂടാനായി മണ്ണ് ചുമ്മി കൊണ്ട് വരുമ്പോളാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.

സ്‌കേറ്റിങ് ഷൂ കൊണ്ട് പോയപ്പോൾ അതിന്റെ ഒരു വീൽ ഇളകിപോയതിനു പകരം മൊബൈൽ നൽകാമെന്ന് പറയുകയും വാക്ക് പാലിക്കാത്തത്തിന്റെ പ്രതികാരമാണ് കൊ-ലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു. കൂടാതെ ഫേസ്ബുക്കിൽ കളിയാക്കിയെന്നും ഇതെല്ലാം വൈരാഗ്യത്തിനു വഴി തെളിച്ചതായും പറയുന്നുണ്ട്. മൂവരും ഒൻപതാം ക്ലാസ്സ്‌ വരെ പ്രതികളിൽ ഒരാൾ അഖിലിനൊപ്പം ഒരുമിച്ചു പഠിച്ചിരുന്നതാണ്. എന്നാൽ പ്രതി അങ്ങാടിക്കലുള്ള സ്കൂളിലേക്ക് മാറുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കേസിലെ രണ്ടാമത്തെ പ്രതിയുമായും സൗഹൃദത്തിലായി. ഇവർ മൂവരും ഇടയ്ക്കൊക്കെ തമ്മിൽ കാണാറുമുണ്ടായിരുന്നു. എന്നാൽ ഇവരുടെ കൂട്ട്കെട്ടുകൾ മോശം രീതിയിയിലേക്ക് പോകുന്നത് അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. ഇത് രക്ഷിതാക്കളെ അറിയിച്ചിട്ടുള്ളതുമാണ്. പ്രതികളായ വിദ്യാർത്ഥികൾ ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടായിരുന്നോ എന്നുള്ള കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ അദ്ധ്യാപകർ ഇവർക്ക് പലപ്പോഴായി താക്കീതും നൽകിയിട്ടുണ്ട്.

കൊ-ല്ലപ്പെട്ട കുട്ടിയും പ്രതികളായ കുട്ടികളും സാധാരണ കുടുംബത്തിലെ അംഗങ്ങളാണ്. കൊ-ല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ് വീടുകളിൽ പപ്പടം വിൽക്കാനും പോകാറുണ്ട്. കൊ-ലപാതകത്തിനായി ഇവർക്ക് പുറത്ത് നിന്നുമുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. മൃ-തദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. കേസിലെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം പത്തനംതിട്ട ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി.

-Advertisements-