Friday, April 26, 2024
-Advertisements-
KERALA NEWSപേന കൊണ്ട് അക്ഷരങ്ങൾ എഴുതേണ്ട കൈയ്യിൽ കോടാലിയുമേന്തി ഒരു സാധുവിനെ വെ-ട്ടിയും എറിഞ്ഞും കൊ-ലപ്പെടുത്തിയ സംഭവം...

പേന കൊണ്ട് അക്ഷരങ്ങൾ എഴുതേണ്ട കൈയ്യിൽ കോടാലിയുമേന്തി ഒരു സാധുവിനെ വെ-ട്ടിയും എറിഞ്ഞും കൊ-ലപ്പെടുത്തിയ സംഭവം കേരളം മറന്നിട്ടില്ല: സാഹചര്യങ്ങൾ ചൂണ്ടി കാട്ടി ഹരി മാധവ് എഴുതുന്നു

chanakya news
-Advertisements-

അക്ഷരങ്ങൾ പഠിക്കേണ്ട പ്രായത്തിൽ പേന കൊണ്ട് വാക്കുകൾ എഴുതേണ്ട കൈയ്യിൽ കോടാലിയുമേന്തി കൗമാര പ്രായം മാത്രമുള്ള രണ്ട് കുട്ടികൾ കൊടുമണ്ണിൽ തങ്ങളുടെ മാത്രം പ്രായമുള്ള സഹപാഠിയെ വീട്ടിൽ നിന്നും രാവിലെ വിളിച്ചിറക്കി കൊണ്ട് പോയത് ചതിയിലേക്കായിരുന്നുവെന്നുള്ള കാര്യം അവൻ അറിഞ്ഞിരുന്നില്ല. കേരളത്തെ തന്നെ ഞെട്ടിച്ച ആ കൊടും ക്രൂരത നടന്നത് പത്തനംതിട്ട കൊടുമണ്ണിലാണ്. ഇത്തരം ക്രൂരതകളിലേക്ക് കുട്ടികളെ വഴിതിരിച്ചു വിടുന്ന സാഹചര്യങ്ങളും മറ്റും ചൂണ്ടികാട്ടി ഹരി മാധവ് എഴുതുന്നു.

അവർ കൊ-ന്നു. അല്ല, കൊ-ല്ലിച്ചു. അക്ഷരങ്ങളിൽ മാത്രം കൗമാരം നിറഞ്ഞുനിന്ന, ശരീരംകൊണ്ട് മാത്രം കുട്ടികളായിരുന്ന, ക്രി-മനിലിസം മനസിൽ വളർത്തിയ 2 ക്രി-മിനലുകൾ തങ്ങളെ വിശ്വസിച്ച് കൂടെയിറങ്ങിവന്ന ഒരു സാധുവിനെ എറിഞ്ഞും വെ-ട്ടിയും കൊ-ലപ്പെടുത്തി കുഴിച്ചുമൂടി. പത്തനംത്തിട്ട അങ്ങാടിക്കലിനെ മാത്രമല്ല, അക്ഷരാർത്ഥത്തിൽ കേരളംതന്നെ ഞെട്ടി. കുട്ടികളെ മെഷിനറികളാക്കി വാർത്തെടുക്കുന്ന തിരക്കിൽ അവരെ മനസിലാക്കാൻ രക്ഷിതാക്കൾക്ക് കഴിയാതിരുന്ന സാഹചര്യം, അവർക്ക് വാങ്ങിക്കൊടുത്ത മുന്തിയ മൊബൈലുകൾ, അതിൽ അവർ കളിച്ച ഗെയിം, ടീ വി സീരിയലുകളും സെൻസർ ചെയ്യാത്ത സിനിമകളും, കുട്ടികളെ കേന്ദ്രീകരിച്ച് ഊരുചുറ്റുന്ന ല-ഹരി മാഫിയയും ഒരു പരിധിവരെ കുട്ടികളെ കൊ-ലയാളികളാക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ഇവിടെ സ്നേഹത്തിനോ കരുണയ്ക്കോ സ്ഥാനമില്ല. രക്ഷിതാവിന് വേണ്ടെങ്കിൽ, കുട്ടികൾക്ക് രക്ഷിതാവിനേയും വേണ്ടെങ്കിൽ, അദ്ധ്യാപകന് ഒട്ടും വേണ്ടാ. അതാണ് നയം. എല്ലാരും തിരക്കിലാണ്, അതായത് തിരക്കില്ലാത്ത തിരക്കിൽ. ഓരോ കുട്ടിയുടേയും വീട്ടിലെ ദാരിദ്ര്യം വരെ നന്നായി അറിയാമായിരുന്ന, ഓരോ കുട്ടിയുടേയും കഴിവും കഴിവുകേടുംവരെ അറിയുന്ന ഒരുകൂട്ടം ദുഷിച്ച അദ്ധ്യാപകർക്കിടയിലാണ് ഞങ്ങളേപ്പോലുള്ളവർ പഠിച്ചത്. നല്ലവണ്ണം അടിതന്ന് ഞങ്ങളെ അവർ അനുസരിപ്പിച്ചു. പലപ്പോഴും സ്നേഹവും കരുതലും തന്ന് ഞങ്ങളെ തളർത്തി. വാത്സല്യത്തോടെ നോക്കി ഞങ്ങളുടെ കുട്ടിക്കണ്ണുകളെ സാന്ത്വനിപ്പിച്ചു. അപ്പോൾ അവരെ ദുഷിച്ച അദ്ധ്യാപകർ എന്നല്ലേ വിളിക്കാൻ പറ്റൂ…!

ഇന്നതല്ല സ്ഥിതി. കുട്ടികളുടെ മനസിനെ അവരുടെ ഇഷ്ടലോകത്തേക്ക് മേയാൻ വിട്ടുകൊടുത്ത് ശരീരത്തെ മാത്രം പിടിച്ചുകെട്ടുന്ന സ്വാതന്ത്ര്യമാണ് പല സ്കൂളുകളും പിന്തുടരുന്നത്. കുഞ്ഞുങ്ങളുടെ മനസിനെ കീഴ്പ്പെടുത്തിയ എത്ര അദ്ധ്യാപകരുണ്ട് നമ്മുടെ സ്കൂളുകളിൽ..? പിന്നെങ്ങനെ അവരിൽ രൂപംകൊള്ളുന്ന മൃഗീയത മനസിലാക്കും..? രക്ഷിതാക്കൾ കുട്ടികൾക്ക് ജഡ്ജസുകൾ മാത്രമാകുന്ന കാലഘട്ടമാണിത്. അങ്ങനെ നോക്കിയാൽ ഒരു സൗഹ്യദാന്തരീക്ഷം കുട്ടികൾക്ക് എങ്ങുനിന്നും കിട്ടുന്നില്ല. അവന്റെ ശരീരം വളരുന്നത് മാത്രം നോക്കിക്കാണുന്ന രക്ഷിതാക്കൾക്കുള്ള പാഠമാണിത്. എങ്കിലും പഠിക്കില്ല, കേട്ടറിഞ്ഞാലും കണ്ടറിഞ്ഞാലും ഇതുപോലെ വസ്തുതാപരമായ എത്ര അദ്ധ്യായങ്ങൾ ആരെഴുതിമരിച്ചാലും നിങ്ങൾ ഒന്നേ പറയൂ…. “എന്റെ കുഞ്ഞ് ഇങ്ങനെ ചെയ്യില്ല, ഞങ്ങളവനെ അങ്ങനെയല്ല വളർത്തിയത് ”

-Advertisements-