Monday, May 6, 2024
-Advertisements-
KERALA NEWS16 വാസയുകാരന്റെ കൊ-ലപാതകം; പ്രതികൾ കൃത്യം ചെയ്യാനുള്ള പരിശീലനം നേടിയതായി പൊലീസ്

16 വാസയുകാരന്റെ കൊ-ലപാതകം; പ്രതികൾ കൃത്യം ചെയ്യാനുള്ള പരിശീലനം നേടിയതായി പൊലീസ്

chanakya news
-Advertisements-

കൊടുമൺ: കൊടുമണ്ണിൽ അഖിലിനെ അതിക്രൂ-രമായി കൊ-ലപ്പെടുത്തിയ സംഭവത്തിൽ മറ്റുമേഖലകളിലേക്കും അന്വേഷണം ഊർജിതമാക്കി പോലീസ്. ഇത്തരത്തിൽ ഒരു കൃത്യം നിർവഹിക്കണമെങ്കിൽ വേണ്ട വിധത്തിലുള്ള പരിശീലനം ലഭിച്ചെങ്കിൽ മാത്രമേ സാധ്യമാകൂ എന്നുള്ള നിഗമനത്തിലേക്കും പോലീസ് എത്തിചേർന്നിട്ടുണ്ട്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇടത്തിട്ട പ്രദേശത്ത് സൈക്കിൾ, സ്കൂട്ടർ, ടിവി തുടങ്ങിയവ മോഷണം പോയിരുന്നു.

അന്വേഷണത്തിന് ഒടുവിൽ മോഷണത്തിന് പിന്നിൽ കുട്ടികളാണെന്നുള്ള തെളിവുകളും ലഭിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ കേസ് സാധാരണ രീതിയിൽ ഒതുക്കി തീർക്കുകയാണ് ചെയ്തത്. എം എൽ എ വീണ ജോർജ്ജിന്റെ വീട്ടിലെ ടിവി മോഷണം അടക്കമുള്ള കേസുകളിൽ ഇവരുടെ ഒത്താശ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്ജിതമാക്കാനുള്ള തീരുമാനം എടുത്തത്. പിടിയിലായ കുട്ടികൾക്ക് കഞ്ചാവ് വില്പനക്കാരുമായും ബന്ധമുണ്ടെന്നും പോലീസ് നിഗമനമുണ്ട്. കുട്ടികൾക്ക് സ്കൂൾ പരിസരത്തു കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘങ്ങളുമുണ്ട്.

ഇത്തരത്തിൽ ഉള്ള ബന്ധങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഇവരെ മുൻപ് പഠിച്ചിരുന്ന സ്കൂളിൽ നിന്നും പുറത്താക്കിയത്. ശേഷം മറ്റൊരു സ്കൂളിൽ ചേരുകയായിരുന്നു. എന്നാൽ ഇവിടെയും കുട്ടികളുടെ രീതി മോശമായ രീതിയിൽ തുടർന്നിരുന്നു സംഭവത്തിൽ അദ്ധ്യാപകരും സ്കൂൾ മാനേജ്മെന്റും ഇവർക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ അധികൃതരുടെ വാക്കുകളെ ഇവർ വകവെച്ചിരുന്നില്ല. ഇവർ ചെയ്യുന്ന പ്രവർത്തിയെ എതിർക്കുന്നവരെ ശത്രുക്കളായാണ് കണ്ടിരുന്നത്.

-Advertisements-