Sunday, April 28, 2024
-Advertisements-
NATIONAL NEWSകേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുന്നില്ലെന്ന് സീതാറാം യെച്ചൂരി

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുന്നില്ലെന്ന് സീതാറാം യെച്ചൂരി

chanakya news
-Advertisements-

രാജ്യമൊട്ടാകെ കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ കേന്ദ്രസർക്കാർ നൽകുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദീപം തെളിയിച്ചത് പ്രതീകാത്മകമായ നടപടിയാണെന്നും വേണ്ടത് ശാസ്ത്രീയമായ രീതിയിലുള്ള നടപടികളാണെന്നും യെച്ചുരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഇന്നലെയും കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് വിഹിതം കൂട്ടുകയും, ഒരുലക്ഷത്തി എമ്പതിനായിരം കോടിയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് എത്ര വീതം നല്കുമെന്നുള്ള കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നുള്ള വാർത്തകളും വരുന്നുണ്ട്. ലോക്ക് ഡൗൺ നീട്ടുമോ എന്നുള്ള കാര്യം അറിയുന്നതിന് വേണ്ടി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണ്.

-Advertisements-