Sunday, April 28, 2024
-Advertisements-
KERALA NEWSകോവിഡ് സെന്ററിൽ തണ്ണിമത്തൻ വിതരണം ചെയ്ത സിപിഎ നേതാക്കൾക്കെതിരെ പരാതി

കോവിഡ് സെന്ററിൽ തണ്ണിമത്തൻ വിതരണം ചെയ്ത സിപിഎ നേതാക്കൾക്കെതിരെ പരാതി

chanakya news
-Advertisements-

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു അതിസുരക്ഷാ മേഖലയായ കളമശ്ശേരിയിലെ കോവിഡ് സെന്ററിൽ കയറി തണ്ണിമത്തൻ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് സിപിഎം നേതാക്കൾക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച സിപിഎം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗമായ എ എം യുസഫ്, സി ഐ ടി യു മേഖല സെക്രട്ടറി അഡ്വ മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തണ്ണിമത്തൻ വിതരണം നടത്തിയത്.

പതിമൂന്ന് പേരോളം ഐസുലേഷനിലും ഏഴുപേർ കൊറോണ ചികിത്സയിൽ കഴിയുകയും ചെയ്യുന്നിടത്താണ് ഇവർ കടന്ന് ചെന്നത്. സംഭവത്തിൽ ഇവർക്കെതിരെ കേസെടുക്കണമെന്നു ആവശ്യം ഉന്നയിച്ചുകൊണ്ട് ബി ഡി ജെ എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ് സതീഷാണ് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനു മുൻപാകെ പരാതി നല്കിയയത്.

-Advertisements-