Sunday, April 28, 2024
-Advertisements-
NATIONAL NEWSകർണാടകയിൽ കോളേജ് വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി

കർണാടകയിൽ കോളേജ് വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി

chanakya news
-Advertisements-

ബെംഗളൂരു : കർണാടകയിൽ കോളേജ് വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ. വിഷയത്തിൽ ഹൈക്കോടതി വിധി വരുന്നത് വരെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹിജാബ് ധരിക്കുന്നത് സ്‌കൂൾ അധികൃതർ തടഞ്ഞ സാഹചര്യത്തിൽ അഞ്ച് വിദ്യാർത്ഥിനികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഷയം ഇപ്പോൾ കോടതിയുടെ പരിഗണയിലാണെന്നും അത് അവിടെ തീരുമാനിക്കുമെന്നും അതുവരെ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കോടതിയുടെ വിധി വരുന്നത് വരെ നിലവിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉഡുപ്പി ജില്ലയിലെ പിയു കോളേജിൽ കഴിഞ്ഞ മാസം ഹിജാബ് ധരിച്ചെത്തിയ അഞ്ച് വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ചെത്തിയാൽ കാവി ഷാൾ അണിഞ്ഞ് വരുമെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞതോടെയാണ് ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചത്. തുടർന്ന് പെൺകുട്ടികൾ കോടതിയെ സമീപിക്കുകയായിരുന്നു.

hijab
ഹിജാബ് ധരിക്കുന്നത് ഇന്ത്യൻ ഭരണഘടന പ്രകാരം മൗലിക അവകാശമാണെന്നും ഇസ്ലാമിന്റെ പ്രധാന ആചാരമാണെന്നും ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്നും ആവിശ്യപെട്ടാണ് പെൺകുട്ടികൾ ഹൈക്കോടതിയെ സമീപിച്ചത്. വിഷയം വിവാദമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ തരത്തിലുള്ള വസ്ത്രധാരണവും കർണാടക സർക്കാർ വിലക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

-Advertisements-