Sunday, April 28, 2024
-Advertisements-
KERALA NEWSചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

chanakya news
-Advertisements-

കോഴിക്കോട് : വെള്ളിമാട് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കൂടാതെ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ചിൽഡ്രൻസ് ഹോമിലെ ആറു പെൺകുട്ടികളെ കാണാതായ വിവരം അധികൃതർ അറിയുന്നത്.

അടുക്കളയുടെ ഭാഗത്ത് ഏണി ചാരിവെച്ചാണ് പെൺകുട്ടികൾ പുറത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ച സഹോദരിമാരടക്കമുള്ള ആറു പെൺകുട്ടികളെയാണ് കാണാതായിരുന്നത്. പെൺകുട്ടികൾ സമീപപ്രദേശത്ത് തന്നെ ഉണ്ടെന്നാണ് അധികൃതർ കരുതുന്നത്.

പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്ത് കടക്കാൻ മറ്റാരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. പുറത്ത് നിന്നുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരിൽ നിന്ന് പോലീസ് മൊഴിയെടുത്തെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

-Advertisements-