Saturday, April 27, 2024
-Advertisements-
NATIONAL NEWSഡൽഹിയ്ക്ക് പുറമെ ബിഹാറിലും മതസമ്മേളനം നടത്തി: പങ്കെടുത്തവരിൽ കൊറോണ ബാധിതരും, വിവരങ്ങൾ നൽകാതെ തബ്ലീഗ് ഭാരവാഹികൾ

ഡൽഹിയ്ക്ക് പുറമെ ബിഹാറിലും മതസമ്മേളനം നടത്തി: പങ്കെടുത്തവരിൽ കൊറോണ ബാധിതരും, വിവരങ്ങൾ നൽകാതെ തബ്ലീഗ് ഭാരവാഹികൾ

chanakya news
-Advertisements-

ഡൽഹി: നിസാമുദീനിലെ മാർക്കസ് തബ്ലീഗ് സമ്മേളനം കൂടാതെ ബീഹാറിലെ നളന്ദയിലും ഇത്തരത്തിൽ സമ്മേളനം നടത്തിയതായി കണ്ടെത്തൽ. 640 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തതായി പറയുന്നു. ഇവരിൽ 277 പേരെ മാത്രമേ ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടുള്ളു. 363 പേരെ കൂടി കണ്ടെത്താനുണ്ട്. സമ്മേളനത്തിൽ വിദേശത്തു നിന്നുള്ള എത്രപേർ പങ്കെടുത്തെന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

നളന്ദയിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ ചിലരുടെ പരിശോധനഫലം പോസിറ്റീവ് ആണെന്ന് കണ്ടതായി ജില്ലാ മജിസ്‌ട്രേറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പിന് എഴുതിയ കത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്. കത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. മാർച്ച്‌ 14, 15 തീയതികളിലായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇക്കൂട്ടരിൽ ഡൽഹി നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരും ഉണ്ടെന്നാണ് ലഭിച്ച വിവരം. ബിഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ളവർ ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

-Advertisements-