Monday, May 6, 2024
-Advertisements-
KERALA NEWSമൊബൈൽ കമ്പനി അറിയാതെ 29 അടി ഉയരമുള്ള ടവർ അഴിച്ച്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ; 5G...

മൊബൈൽ കമ്പനി അറിയാതെ 29 അടി ഉയരമുള്ള ടവർ അഴിച്ച്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ; 5G സേവനത്തിനായി സർവേ നടത്തിയപ്പോഴാണ് ടവർ മോഷണം പോയ വിവരം കമ്പനി അറിഞ്ഞത്

chanakya news
-Advertisements-

ബീഹാർ : പട്നയിൽ മൊബൈൽ കമ്പനി അറിയാതെ മൊബൈൽ ടവർ അഴിച്ച് കൊണ്ട് പോയി ആക്രി കടയിൽ വിറ്റു. 2006 ൽ എയർസെൽ സ്ഥാപിച്ച മൊബൈൽ ടവറാണ് മോഷ്ടിക്കപ്പെട്ടത്. 5G സേവനങ്ങൾ ആരംഭിക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് ടവർ മോഷണം പോയ കാര്യം കമ്പനി അറിയുന്നത്. കുറച്ച് വർഷങ്ങളായി പ്രവർത്തിക്കാത്ത ടവർ നിലവിൽ ജിടിഎൽ കമ്പനിയുടെ ഉടമസ്ഥതയിലാണ്.

അതേസമയം ആറു മാസങ്ങൾക്ക് മുൻപ് നടത്തിയ പരിശോധനയിൽ ടവർ അവിടെ ഉണ്ടായിരുന്നതായി കമ്പനി പറയുന്നു. പാട്‌ന സബ്സിബാഗ് സ്വദേശി ഷഹീൻ ഖയൂം എന്നയാളുടെ സ്ഥലത്താണ് 29 അടി ഉയരമുള്ള ടവർ സ്ഥാപിച്ചിരുന്നത്. ടവർ പ്രവർത്തിക്കാത്തതിനെ തുടർന്ന് ടവർ തന്റെ സ്ഥലത്ത് നിന്ന് മാറ്റണമെന്ന് ഷഹീൻ ഖയൂം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

ഷഹീൻ ഖയൂം ആവിശ്യപെട്ടതിന് പിന്നാലെ ഒരു സംഘം ആളുകളെത്തി ടവർ അഴിച്ച് കൊണ്ട് പോകുകയായിരുന്നു. എന്നാൽ കമ്പനി ടവർ അഴിക്കാൻ ആരെയും ഏൽപ്പിച്ചിരുന്നില്ല. ടവർ അഴിച്ചുകോണ്ടുപോയ സംഘം പുതിയ ടവർ ഉടൻ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നതായി ഷഹീൻ ഖയൂം പറയുന്നു. സംഭവത്തിൽ കമ്പനി നടത്തിയ അന്വേഷണത്തിൽ ടവറിന്റെ ചെറിയ ഭാഗങ്ങൾ അടുത്തുള്ള ആക്രിക്കടകളിൽ നിന്ന് കണ്ടെത്തി. കമ്പനിയുടെ ആളുകൾ ആണെന്ന് തെറ്റിദ്ധരിച്ചാണ് മോഷണ സംഘം ടവർ കടത്തിക്കൊണ്ട് പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : thieves steal 29 foot tall mobile tower from bihar

-Advertisements-