Friday, April 26, 2024
-Advertisements-
KERALA NEWSപാമ്പിൻ വിഷം പൂർണമായി നീങ്ങി, ഓർമശക്തിയും സംസാര ശേഷിയും തിരിച്ച് കിട്ടി ; വാവ സുരേഷിന്...

പാമ്പിൻ വിഷം പൂർണമായി നീങ്ങി, ഓർമശക്തിയും സംസാര ശേഷിയും തിരിച്ച് കിട്ടി ; വാവ സുരേഷിന് മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാം

chanakya news
-Advertisements-

കോട്ടയം : പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മൂർഖൻ പമ്പിന്റ കടിയേറ്റ് ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായും നീങ്ങിയതായും ഇതിനാൽ ആന്റിവെനം നൽകുന്നത് നിർത്തിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പാമ്പ് കടിയേറ്റതിനെ തുടർന്ന് തലച്ചോറിന്റെ പ്രവർത്തനമുൾപ്പെടെ തകരാരിയിലായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ രണ്ട് ദിവസം നിരീക്ഷണത്തിന് ശേഷം വാവ സുരേഷിന് ആശുപത്രി വിടാമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

ഓർമശക്തിയും,സംസാര ശേഷിയും വാവ സുരേഷ് പൂർണമായി വീണ്ടെടുത്തു. കാൽ മുട്ടിന് മുകളിൽ പാമ്പ് കടിയേറ്റ ഭാഗം വാവ സുരേഷ് തന്നെ ഡോക്ടറിന് കാണിച്ച് കൊടുക്കുകയും ചെയ്തു. നഷ്ടപെട്ട പേശികളുടെ ശേഷിയും പൂർണമായി തിരിച്ച് കിട്ടിയതായും ഡോക്ട്ർ പറഞ്ഞു.

-Advertisements-