Sunday, April 28, 2024
-Advertisements-
KERALA NEWSപോലീസ് സ്റ്റേഷൻ ആ ക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ധാക്കി

പോലീസ് സ്റ്റേഷൻ ആ ക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ധാക്കി

chanakya news
-Advertisements-

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ മംഗലാപുരത്ത് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യമാണ് കർണ്ണാടക ഹൈക്കോടതി സ്റ്റേ ചെയ്തത്. 2019 ഡിസംബറിൽ മംഗലാപുരത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വ്യാപകമായി ആക്രമ ണം നടത്തിയിരുന്നു. ആ ക്രമണത്തിൽ നിരവധി വാഹനങ്ങളും കടകളും മറ്റും നശിപ്പിച്ചിരുന്നു. കൂടാതെ പോലീസ് സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി.

ആ ക്രമണവുമായി ബന്ധപ്പെട്ടിട്ടുള്ള 22 പേർക്കാണ് കർണ്ണാടക കോടതി ജാമ്യം സ്റ്റേ ചെയ്തത്. പ്രതികൾക്കെതിരെ പോലീസിന് തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയാതെ പോയതോടെയാണ് നേരെത്തെ ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഉള്ള തെളിവുകൾ കോടതി പരിഗണിച്ചില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞതിനെ തുടർന്നാണ് കേസിലെ പ്രതികളുടെ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തത്.

-Advertisements-