Thursday, May 9, 2024
-Advertisements-
KERALA NEWSബന്ധം അവസാനിച്ചപ്പോൾ സംശയം, മറ്റൊരു പേരിൽ വീണ്ടും സൗഹൃദം സ്ഥാപിച്ചു, ഗോപു ആണെന്ന് അറിയാതെ രാത്രി...

ബന്ധം അവസാനിച്ചപ്പോൾ സംശയം, മറ്റൊരു പേരിൽ വീണ്ടും സൗഹൃദം സ്ഥാപിച്ചു, ഗോപു ആണെന്ന് അറിയാതെ രാത്രി അഖിലിനെ കാണാൻ വീട്ടിൽ നിന്നും ഇറങ്ങി

chanakya news
-Advertisements-

തിരുവനന്തപുരം : വർക്കലയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വർക്കല വടശ്ശേരിക്കോണം സ്വദേശിനി സംഗീത (17) നെ സുഹൃത്ത് ഗോപു മറ്റൊരാളുടെ പേരിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. സംഗീതയും ഗോപുവും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് സംഗീത ഗോപുവുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു.

എന്നാൽ മറ്റൊരാളുമായി അടുപ്പത്തിലായത് കൊണ്ടാണ് സംഗീത താനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് ഗോപു കരുതിയിരുന്നു. ഇതറിയുന്നതിനായി ഗോപു പുതിയ സിം കാർഡ് എടുത്ത് അഖിൽ എന്ന വ്യാജ പേരിൽ ശബ്ദം മാറ്റി സംഗീതയെ വിളിച്ച് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് സംഗീതയെ നേരിട്ട് കാണണമെന്ന് ആവിശ്യപെടുകയും ചെയ്തു.

നേരിട്ട് കാണാൻ സംഗീത സമ്മതിക്കുകയും അഖിൽ എന്ന ഗോപു ആവശ്യപ്പെട്ടത് പ്രകാരം സംഗീത രാത്രി ഒരു മണിയോടെ വീടിന് പുറത്തിറങ്ങുകയുമായിരുന്നു. വിളിച്ചത് ഗോപു ആണെന്ന് അറിയാതെ അഖിലിനെ കാണാൻ പുറത്തിറങ്ങിയ സംഗീത കണ്ടത് ഗോപുവിനെ ആയിരുന്നു. ചതിയാണെന്ന് മനസിലായതോടെ സംഗീത ഗോപുവുമായി വഴക്കിട്ടു. ഇതിനിടയിൽ കൈയ്യിൽ കരുതിയ കത്തിയെടുത്ത് ഗോപു സംഗീതയുടെ കഴുത്തറുക്കുകയായിരുന്നു.

നിലവിളിച്ച് വീടിനകത്തേക്ക് ഓടിയ സംഗീത സിറ്റ്ഔട്ടിൽ തടഞ്ഞ് വീണു. നിലവിളികേട്ട് ഉണർന്ന വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സംഗീതയെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

-Advertisements-