Friday, April 26, 2024
-Advertisements-
KERALA NEWSബിഗ്ബോസ് താരം ആര്യ ഉമ്മവെച്ചു: കുഞ്ഞിന് കൊറോണ വന്നുകാണുമെന്നു പറഞ്ഞയാൾക്ക് മറുപടിയുമായി ആര്യ

ബിഗ്ബോസ് താരം ആര്യ ഉമ്മവെച്ചു: കുഞ്ഞിന് കൊറോണ വന്നുകാണുമെന്നു പറഞ്ഞയാൾക്ക് മറുപടിയുമായി ആര്യ

chanakya news
-Advertisements-

ബിഗ്ബോസ് സീസൺ 2 കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ഫൈനലിന് മുൻപ് തന്നെ നിർത്തുകയായിരുന്നു. തിരിച്ചെത്തിയ താരങ്ങളെല്ലാം ഇപ്പോൾ തങ്ങളുടെ വീടുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ രജിത് കുമാറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഷോയിലും അല്ലാതെ ആരാധകരും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. രജിത് കുമാറിനെ പുറത്താക്കിയതിനെ തുടർന്ന് മറ്റു മത്സരാർത്ഥികൾക്ക് നേരെ രജിത് ആർമിയുടെയും ആരാധകരുടെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ആക്രമണം നേരിടേണ്ടി വന്ന വ്യെക്തികൾ മഞ്ജുവും ആര്യയും രേഷ്മയുമൊക്കെ ആയിരുന്നു.

കഴിഞ്ഞ ദിവസം തന്റെ മകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ ആര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ ആ ഫോട്ടോയ്ക്ക് നിരവധി ആളുകളാണ് മോശമായ രീതിയിലുള്ള കമന്റുകൾ ഇട്ടത്. എന്നാൽ തന്നോട് വിരോധമുള്ളവർ ഇങ്ങനെ പരസ്യമായി പോസ്റ്റുകളിൽ വന്നു കമന്റ് ഇടരുതെന്നും വിരോധമുള്ളവർക്ക് ഇൻബോക്സിൽ വന്നു പറയാമെന്നും ആര്യ പ്രതികരിച്ചിരുന്നു. എന്നാൽ കുട്ടിയെ പിടിച്ചല്ലേ നീ സത്യം ചെയ്തത്. കുട്ടിയ്ക്ക് കൊറോണ വന്നോയെന്നു നോക്ക്, ചിലപ്പോൾ വന്നുകാണും എന്ന് ഒരാൾ പോസ്റ്റിൽ കമന്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്തു വേറെ പോസ്റ്റ് ചെയ്തുകൊണ്ടാണ് യുവാവിന് ആര്യ മറുപടി നൽകിയത്.

ഇപ്പോൾ ബിഗ്‌ബോസിനെ കുറിച്ചോ, എന്നെ വെറുക്കുന്നവരെ കുറിച്ചോ, സ്വയം ആർമി അംഗങ്ങൾ എന്ന് അവകാശപ്പെടുന്ന വരെ കുറച്ചോ എനിക്കൊന്നും പറയാൻ ആഗ്രഹമില്ല. നമ്മളിപ്പോൾ ഇതിനേക്കാളും ഭീകരവും ഭയപ്പെടുത്തുന്നതും ആയ കോവിഡ് 19 എന്ന മഹാവിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വീടിനകത്തോ പുറത്തോ അല്ല എന്റെ ക്ഷമ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടത്. എന്റെ കുട്ടിയുടെ ചിത്രത്തിന് കീഴിൽ ഈ വൃത്തികെട്ട മനസ്സോടു കൂടിയ മനുഷ്യൻ ചെയ്ത കമന്റ്നെക്കുറിച്ച് പോസ്റ്റ് ചെയ്യാതെ വയ്യ. ഇത് ഒരു വിഭാഗം ആളുകളുടെ മനോവൈകൃത്തെയാണ് കാണിക്കുന്നത്. എന്റെ കുഞ്ഞു വെറും എട്ടു വയസ്സുള്ള ഒരു കുട്ടിയാണ്.

ആ കുഞ്ഞിന് കൊറോണ ബാധ എൽക്കും എന്നതിനെപ്പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്. കൂടുതലൊന്നും പറയാനില്ല. കൊറോണാ വെറുമൊരു തമാശയല്ല. അത് ജീവനുതന്നെ ഭീഷണിയാണ്. ഇത്തരത്തിലുള്ള വൈറസുകളിൽ നിന്ന് എന്റെ മകളെ രക്ഷിക്കാൻ ഉള്ള ത്രാണി എനിക്കുണ്ട്. പക്ഷേ നിങ്ങളെപ്പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണം എന്ന് എനിക്കറിയില്ല. റോബിൻ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. സുരക്ഷിതരായിരിക്കുക. ആര്യയുടെ മറുപടി ഇങ്ങനെയായിരുന്നു…

-Advertisements-