Friday, April 26, 2024
-Advertisements-
NATIONAL NEWSരാജ്യത്ത് 30 ശതമാനം കൊറോണ വൈറസിന് കാരണം നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തവരെന്നു വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ

രാജ്യത്ത് 30 ശതമാനം കൊറോണ വൈറസിന് കാരണം നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തവരെന്നു വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: രാജ്യത്ത് ഇതുവരെ 14378 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. അതിൽ 4291 പേരും ഡൽഹി നിസാമുദീനിൽ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.8 ശതമാനം വൈറസ് ബാധയും ഇത്തരത്തിൽ ഉണ്ടായതാണ്. ഡൽഹി മതസമ്മേളനം മൂലം രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വൈറസ് പടർന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ഡൽഹിയിൽ 63 ശതമാനം, തമിഴ്നാട്ടിൽ 84 ശതമാനം, തെലുങ്കാനയിൽ 79 ശതമാനം, ആന്ധ്രയിൽ 61 ശതമാനമേ എന്നിങ്ങനെ മതസമ്മേളനവുമായി ബന്ധപ്പെട്ട് വൈറസ് പടർന്നിട്ടിട്ടുണ്ട്.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ചവരിൽ നല്ലൊരു ശതമാനവും 70 വയസിനു മുകളിൽ പ്രായമുള്ളവരാണെന്നും കൂടാതെ ഇത്തരത്തിൽ മരിച്ചവരിൽ 83 ശതമാനം പേർക്കും മറ്റുരോഗങ്ങളും ഉള്ളവരായിരുന്നുവെന്നും കേന്ദ്രആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 480 ആയി ഉയർന്നിട്ടുമുണ്ട്.

-Advertisements-