Sunday, April 28, 2024
-Advertisements-
NATIONAL NEWSവാഹനാപകടത്തിൽ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടപെട്ട യുവാവിന് പതിനേഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടപെട്ട യുവാവിന് പതിനേഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു

chanakya news
-Advertisements-

ബെംഗളൂരു : വാഹനാപകടത്തിൽ പരിക്കേറ്റ് ജനനേന്ദ്രിയം നഷ്ടപെട്ട യുവാവിന് പതിനേഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. പതിനൊന്ന് വർഷം മുൻപ് നടന്ന സംഭവത്തിലാണ് കർണാടക ഹൈക്കോടതി വിധി പറഞ്ഞത്. വാഹനാപകടത്തിൽ പരിക്കേറ്റ ഹാവേരി റാണിബെന്നൂർ സ്വദേശി ബസവ രാജുവാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. ബസവ രാജുവിന് ഇൻഷൂറൻസ് കമ്പനി 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് എസ്‌ജി പണ്ഡിറ്റ്,ജസ്റ്റിസ് ആനന്ദ് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

പതിനൊന്ന് വർഷം മുൻപാണ് കേസിനാസ്പദമായ വാഹനാപകടം നടന്നത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന ബസവ രാജുവിനെ പിന്നിൽ നിന്നും വന്ന ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബസവ രാജുവിന് മോട്ടോർ ആക്സിഡന്റ് ക്ലൈംസ് ട്രൈബ്യൂണൽ അമ്പതിനായിരം രൂപ മാത്രമാണ് നഷ്ടപരിഹാരമായി നൽകിയത്. കൂടാതെ ഇൻഷുറൻസ് കമ്പനിയോട് 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇൻഷുറൻസ് കമ്പനിയോട് നിർദേശിച്ചു. എന്നാൽ ബസവ രാജു ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. പതിനൊന്ന് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ബസവരാജുവിന്റെ നഷടങ്ങൾ കണക്കിലെടുത്ത് കോടതി നഷ്ടപരിഹാര തുക 17.68 ലക്ഷമായി ഉയർത്തുകയായിരുന്നു.

വാഹനാപകടത്തിൽ പരാതിക്കാരനുണ്ടായ നഷ്ടം പണംകൊണ്ട് നികത്താനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ബസവരാജുവിന് വിവാഹം കഴിച്ചുകൊണ്ടുള്ള സാധാരണ ജീവിതം നയിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും, ഭാവിയിൽ പ്രതികാരനുണ്ടാകുന്ന വേദനയും കഷ്ടപ്പാടുകളും നികത്താൻ സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് വിധിയെന്നും കോടതി വ്യക്തമാക്കി.

-Advertisements-