Thursday, May 9, 2024
-Advertisements-
KERALA NEWSവീട്ടുകാരെ ഭയപ്പെടുത്താൻ ടവറിൽ കയറിയ യുവാവിനെ അഗ്നിശമന സേന താഴെയിറക്കി

വീട്ടുകാരെ ഭയപ്പെടുത്താൻ ടവറിൽ കയറിയ യുവാവിനെ അഗ്നിശമന സേന താഴെയിറക്കി

chanakya news
-Advertisements-

ഹരിപ്പാട് : ടെലിഫോൺ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെതാഴെയിറക്കി . കുടുംബ പ്രശ്നങ്ങളെ തുടർന്ന് വീട്ടുകാരെ ഭയപ്പെടുത്തുന്നതിനായി മൊബൈൽ ടവറിൽ കയറിയ നങ്യാർകുളങ്ങര സ്വദേശി ജെൻസൺ (27) നെയാണ് അതിസാഹസികമായി താഴെയിറക്കിയത്. വീടിന് സമീപത്തെ 120 അടി ഉയരമുള്ള ടവറിൽ കയറിയാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.

പട്ടിയെ പരിശീലിപ്പിക്കുന്ന ജെൻസൺ മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെയ്ക്കുകയും തുടർന്ന് ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിസുരക്ഷാ സേന സ്ഥലത്തെത്തുകയും ജെൻസൺ നെ താഴെ ഇറക്കുകയുമായിരുന്നു. അടുത്ത സുഹൃത്തിനെ കൊണ്ട് വിളിപ്പിച്ചപ്പോഴാണ് ജെൻസൺ ടവറിന്റെ പകുതിയോളം ഇറങ്ങി വന്നത്. ഇതിനിടയിൽ അഗ്നിസുരക്ഷാ സേനയിലെ ജീവനക്കാർ ടവറിൽ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു.

-Advertisements-