Sunday, April 28, 2024
-Advertisements-
KERALA NEWSതിരുവനന്തപുരത്ത് അച്ഛനേയും മകളേയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി, അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് അച്ഛനേയും മകളേയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി, അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ

chanakya news
-Advertisements-

തിരുവനന്തപുരം : വിഴിഞ്ഞം പുളിങ്കുടിയിൽ അച്ഛനേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമ ശിവരാജൻ (56), മകൾ അഭിരാമി (24) എന്നിവരാണ് മരിച്ചത്. ശിവരാജനും കുടുംബവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അതേസമയം വിഷം കഴിച്ച ശിവരാജന്റെ ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മകൻ അർജുൻ വിഷം കഴിച്ച കാര്യം അടുത്തുള്ള സ്ത്രീയോട് പറയുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും നാല് പേരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ശിവരാജനും,അഭിരാമിയും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണപ്പെട്ടിരുന്നു. ഭാര്യ ബിന്ദുവിന്റേയും, മകൻ അർജുൻറെയും നില ഗുരുതരമാണെന്നാണ് വിവരം. ഇരുവരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

English Summary : thiruvananthapuram family found poisoned father and daughter died

-Advertisements-