Sunday, April 28, 2024
-Advertisements-
KERALA NEWSഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു ; സൈക്കിൾ ചവിട്ടുന്നതിനിടെ ബന്ധുവിന്റെ...

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു ; സൈക്കിൾ ചവിട്ടുന്നതിനിടെ ബന്ധുവിന്റെ കാറിടിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : സൈക്കിൾ ചവിട്ടുന്നതിനിടെ കാറിടിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശികളായ അരുൺകുമാർ-ദീപ ദമ്പതികളുടെ മകൻ ആദി ശേഖർ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്.

സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് ഇടിച്ചത്. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു.

English Summary : 10th class student dies in accident

-Advertisements-