Saturday, April 27, 2024
-Advertisements-
KERALA NEWSതന്റെ മൃതദേഹം ഈ നമ്പറിൽ വിളിച്ച് നൽകണം ; സ്‌കൂളിൽ പോയ പത്താം ക്‌ളാസ് വിദ്യർത്ഥിനിയുടെ...

തന്റെ മൃതദേഹം ഈ നമ്പറിൽ വിളിച്ച് നൽകണം ; സ്‌കൂളിൽ പോയ പത്താം ക്‌ളാസ് വിദ്യർത്ഥിനിയുടെ മൃതദേഹം റയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ?

chanakya news
-Advertisements-

തിരുവനന്തപുരം : പാറശാല പരശുവയ്ക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. എവലിങ് ജോയി എന്ന പതിനഞ്ചുകാരിയെയാണ് കഴിഞ്ഞ ദിവസം റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌കൂൾ യൂണിഫോം ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച കുട്ടിയുടെ ബാഗിൽ നിന്നും അമ്മയുടെ ഫോൺ നമ്പർ എഴുതിയ കത്തും ലഭിച്ചിരുന്നു. തന്റെ മൃതദേഹം ഈ നമ്പറിൽ വിളിച്ച് നൽകണമെന്നാണ് കുട്ടി എഴുതിയിരുന്നത്.

അതേസമയം കുട്ടി എന്നും പോകുന്ന വഴിയിലൂടെയല്ല സ്കൂളിലേക്ക് പോയതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. റെയിൽവേ ട്രാക്കിന് നടുവിലായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

English Summary : 15 year old girl who went to school in the morning was found dead on the railway track

-Advertisements-