Wednesday, May 8, 2024
-Advertisements-
KERALA NEWSബീച്ചിലെത്തിയ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ

ബീച്ചിലെത്തിയ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാകാൻ ശ്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ ജാസിം,നിഷാദ്, സാജർ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ പോലീസാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട് ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന പതിനാറുകാരനെ ക്വട്ടേഷൻ തലവനായ നൈനൂക്ക് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തടയാൻ ശ്രമിച്ച മറ്റ് കുട്ടികളെ മർദ്ധിക്കുകയും കടലിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

കുട്ടികൾ ബഹളംവെച്ചതോടെ ആളുകൾ കൂടുകയും പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടികളുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌യുകയായിരുന്നു.

English Summary : 16 year old escaped sexual harassment by quotation gang arrested

-Advertisements-