Saturday, April 27, 2024
-Advertisements-
KERALA NEWSകോഴിക്കോട് പയ്യോളിയിൽ പത്തും, പതിനഞ്ചും പ്രായമുള്ള പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

കോഴിക്കോട് പയ്യോളിയിൽ പത്തും, പതിനഞ്ചും പ്രായമുള്ള പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

chanakya news
-Advertisements-

കോഴിക്കോട് : പയ്യോളിയിൽ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി. അയനിക്കാട് സ്വദേശി സുമേഷ് (42) ആണ് മരിച്ചത്. മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മക്കളെ കൊലപ്പെടുത്തിയതിന് ശേഷം സുമേഷ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മക്കളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോവിഡ് ബാധിച്ച് സുമേഷിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഭാര്യയുടെ മരണ ശേഷം സുമേഷ് കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നു.

English Summary : kozhikode payyoli father and daughters die

-Advertisements-