Wednesday, May 8, 2024
-Advertisements-
NATIONAL NEWS20 കാരിയ്ക്ക് നേരെ ട്രെയിനിൽ വെച്ച് 60 കാരൻ നടത്തിയ ലൈം-ഗിക അതിക്രമം തുറന്നു പറഞ്ഞുയുവതി

20 കാരിയ്ക്ക് നേരെ ട്രെയിനിൽ വെച്ച് 60 കാരൻ നടത്തിയ ലൈം-ഗിക അതിക്രമം തുറന്നു പറഞ്ഞുയുവതി

chanakya news
-Advertisements-

യുവതിക്ക് നേരെ ട്രെയിനിൽ വെച്ചുണ്ടായ ലൈം-ഗീക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞു യുവതി രംഗത്ത്. മാർവ എന്ന 20 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയ്ക്ക് നേരെ വൃദ്ധനായ ഒരാളിൽ നിന്നുമാണ് അതി-ക്രമം നേരിടേണ്ടി വന്നത്. തനിക്ക് ഉണ്ടായ ദുരനുഭവം യുവതി ഇൻസ്റ്റാഗ്രാമിൽ കൂടി വീഡിയോയിലൂടെയാണ് പറഞ്ഞത്. ലോകത്തിനു മുൻപിൽ ഞാൻ എന്റെ കഥ പറയുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് യുവതിയുടെ വീഡിയോ തുടങ്ങുന്നത്. ലോകത്തിന് മുൻപിൽ എനന്റെ കഥ പറയുകയാണ്. എനിയ്ക്ക് നേരിടേണ്ടി വന്ന ലൈം-ഗിക അതിക്രമത്തിന്റെ കഥയാണിത്. ഇത്തരത്തില്‍ നിരവധി പേർക്ക് ഉണ്ടാകുന്നുണ്ട്. എന്നാൽ പലർക്കും അക്കാര്യം തുറന്നു പറയാൻ മടിയാണെന്നുള്ളതാണ് സത്യം.

എന്റെ പേര് മാർവ. 20 വയസുണ്ട്, നമ്മൾ പലർക്കും എന്താണ് ലൈം-ഗീക അതി-ക്രമം എന്ന് പോലും വ്യെക്തമായി മനസിലാക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ എന്റെ അനുഭവം ഞാൻ പങ്കുവെയ്ക്കുകയാണ്. മംഗലാപുരത്തു നിന്നും ട്രെയിനിൽ നാട്ടിലേക്ക് യാത്രചെയ്യവേ ഏകദേശം അറുപതു വയസോളം പ്രായമുള്ള ഒരാൾ എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് അയാൾ ഉറങ്ങുന്നപോലെ കിടക്കുകയും എന്നാൽ എന്റെ മാ-റിടത്തിൽ സ്പർശിക്കുന്നപോലെ തോന്നൽ ഉണ്ടായി. എന്നാൽ അത് തോന്നൽ ആകുമെന്ന് വിചാരിച്ചു വീണ്ടും ഞാൻ ഉറങ്ങാൻ തുടങ്ങി. എന്നാൽ അത് എന്റെ തോന്നൽ അല്ലെന്നു എനിക്ക് മനസിലായി. അയാൾ മാ-റിടത്തിൽ അറിയാത്ത പോലെ സ്പർശിക്കുകയാണ്. എന്റെ മുത്തച്ഛന്റെ പ്രായത്തോളം വരുന്നയാളാണ് ഇങ്ങനെ ചെയ്യുന്നത്. എന്റെ പ്രതികരണം എങ്ങനെ വേണമെന്ന് പോലും അറിയാത്ത അവസ്ഥയിലായി പോയി.

ശബ്ദം പോലും പുറത്ത് വരാൻ പറ്റാത്ത അവസ്ഥയായി പോയി. എന്നാൽ സ്ഥലകാല ബോധം വന്നതോടെ ഉറക്കെ പ്രതികരിച്ചുകൊണ്ട് അലച്ചു ഞാൻ. അപ്പോൾ എന്റെ ഒച്ച കെട്ട് കംപാർട്മെന്റിൽ ഉള്ളവർ അടുത്ത് വന്നു. തുടർന്ന് സംഭവത്തിൽ യാത്രക്കാർ ഇടപെട്ടെന്നും മാർവ പറയുന്നു. ഇത്തരത്തിൽ ഉള്ള ഒരു അനുഭവം മാത്രമാണ് ഇത്. ഇതുപോലുള്ള നിരവധി അനുഭവങ്ങൾ പലർക്കും ട്രെയിനിൽ നിന്നും ബസിൽ വെച്ചും പൊതുസ്ഥാനങ്ങളിൽ നിന്നുമെല്ലാം ഉണ്ടാകാറുണ്ട്. എന്നാൽ പലരും തങ്ങളുടെ മാനം ഓർത്തു അല്ലെങ്കിൽ കുടുംബത്തെ ഓർത്തു കൂടുതൽ പ്രശനം ആക്കണ്ട എന്ന് കരുതി വിട്ടുകളയും. സ്ത്രീകൾക്ക് ഇത്തരത്തിൽ ഉള്ള അവസ്ഥ ഉണ്ടായാൽ നിങ്ങൾ അത് ഭയപ്പെടാതെ തുറന്നു പറയണമെന്നും മാർവാ ഇൻസ്റ്റാഗ്രാമിൽ കൂടി പറഞ്ഞു. മാർവയുടെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് സപ്പോർട്ടുമായി എത്തിയത്.

-Advertisements-