Tuesday, April 30, 2024
-Advertisements-
NATIONAL NEWSKarnataka Newsജന്മദിനം ആഘോഷിക്കാൻ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ കോളേജ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു

ജന്മദിനം ആഘോഷിക്കാൻ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ കോളേജ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു

chanakya news
-Advertisements-

മംഗളൂരു : ജന്മദിനം ആഘോഷിക്കാൻ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ കോളേജ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു. ബാഗൽകോട്ട് സ്വദേശിനി കാവേരി (21) ആണ് മരിച്ചത്. മംഗളൂരു ഉള്ളാൾ സോമേശ്വർ ബീച്ചിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

കടൽത്തീരത്തുള്ള പാറയിൽ ഇരിക്കുന്നതിനിടെ കാവേരി തെന്നി കടലിൽ വീഴുകയായിരുന്നു. പെൺകുട്ടി വീഴുന്നത് ശ്രദ്ധയിൽപെട്ട സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പഠനത്തിൽ മിടുക്കിയായ കാവേരി ഒരേസമയം സിഎ യും ബികോമും ചെയ്തുവരികയായിരുന്നു. ജന്മദിനം ആഘോഷിക്കുന്നതിനായി സുഹൃത്തായ നേഴ്‌സിംഗ് വിദ്യാർത്ഥിക്കൊപ്പമാണ് കാവേരി ബീച്ചിലെത്തിയത്. കടൽ കാണുന്നതിനായി പാറയിൽ കയറിയപ്പോൾ തെന്നി വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

English Summary : 21 year old kaveri falls to death from someshwar rudrapade

-Advertisements-