Tuesday, April 30, 2024
-Advertisements-
NATIONAL NEWSKarnataka Newsമതം ചോദിച്ചാണ് സംഘം ആക്രമിച്ചത് ; മംഗളൂരുവിൽ രാത്രി പെൺകുട്ടികൾക്കൊപ്പം ബീച്ചിലെത്തിയ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു

മതം ചോദിച്ചാണ് സംഘം ആക്രമിച്ചത് ; മംഗളൂരുവിൽ രാത്രി പെൺകുട്ടികൾക്കൊപ്പം ബീച്ചിലെത്തിയ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു

chanakya news
-Advertisements-

മംഗളൂരു : മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. മംഗളൂരു സോമേശ്വർ ബീച്ചിലെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി വൈകി ബീച്ചിലെത്തിയ ആൺകുട്ടികളും പെൺകുട്ടികളും ബീച്ചിൽ ഇരിക്കുന്നതിനിടെ ഒരു സംഘം ആളുകൾ എത്തി വിദ്യാർത്ഥികളുടെ മതം ചോദിച്ച് ആക്രമിക്കുകയായിരുന്നു.

വ്യത്യസ്ത മതത്തിൽപെട്ടവരാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് സംഘം ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വിദ്യാർത്ഥികളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary : moral attack on malayali students in mangalore

-Advertisements-