Tuesday, April 30, 2024
-Advertisements-
KERALA NEWSകോളേജിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ; മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോളേജിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ; മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കാസറഗോഡ് : മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് ഉപ്പള സ്വദേശികളായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നിഷാദ് (22) ആണ് മരിച്ചത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

മംഗളൂരുവിലെ ശ്രീദേവി എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന മുഹമ്മദ് നിഷാദ് കോളേജിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മുഹമ്മദ് നിഷാദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : malayali student died in a bike accident in mangalore

-Advertisements-