Monday, May 6, 2024
-Advertisements-
KERALA NEWSവിവാഹവാഗ്‌ദാനം നൽകി സഹപാഠിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

വിവാഹവാഗ്‌ദാനം നൽകി സഹപാഠിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : വിവാഹവാഗ്‌ദാനം നൽകി സഹപാഠിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ സ്വദേശി അനന്ദു (22) ആണ് അറസ്റ്റിലായത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് വിവരം.

വിവാഹ വാഗ്ദാനം നൽകിയ ശേഷം പെൺകുട്ടിയെ നിരവധി സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ പ്രതി ഒഴിഞ്ഞ് മാറുകയായിരിക്കുന്നു. ഇതിനിടയിൽ യുവാവ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കിളിമാനൂരിൽ നിന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary : 22 year old man was arrested for sexually abusing a girl by promise of marriage

-Advertisements-