Sunday, April 28, 2024
-Advertisements-
KERALA NEWSതൃശൂർ കൊട്ടേക്കാട് നിന്നും കാണാതായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെ മാലിന്യ കുഴിയിൽ മ,രിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കൊട്ടേക്കാട് നിന്നും കാണാതായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെ മാലിന്യ കുഴിയിൽ മ,രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

തൃശൂർ : കൊട്ടേക്കാട് കുന്നത്ത്പീടികയിൽ നിന്നും കാണാതായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് സ്വദേശികളായ റിജോ ജോണി-സന ദമ്പതികളുടെ മകൻ ജോൺ പോൾ (9) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥിയെ കാണാതായത്.

സൈക്കിളുമായി വീടിന് പുറത്തേക്ക് പോയ വിദ്യാർത്ഥി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ പ്ലാസ്റ്റിക്ക് കമ്പനിയുടെ മാലിന്യക്കുഴിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സൈക്കിൾ ചവിട്ടി പോകുന്നതിനിടെ കുഴിയിലേക്ക് മറിഞ്ഞ് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊട്ടേക്കാട് സെന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ജോൺ പോൾ.

English Summary : 5th class student found dead garbage pit thrissur

-Advertisements-