Saturday, April 27, 2024
-Advertisements-
KERALA NEWSഒരു യുവതിയും മൂന്ന് യുവാക്കളുമാണ് കാറിലുണ്ടായിരുന്നത് ; കൊല്ലത്ത് ട്യൂഷൻ ക്ലാസ്സിൽ പോകുകയായിരുന്ന ആറ്...

ഒരു യുവതിയും മൂന്ന് യുവാക്കളുമാണ് കാറിലുണ്ടായിരുന്നത് ; കൊല്ലത്ത് ട്യൂഷൻ ക്ലാസ്സിൽ പോകുകയായിരുന്ന ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയി

chanakya news
-Advertisements-

കൊല്ലം : ഓയൂരിൽ കാറിലെത്തിയ സംഘം ആറു വയസുകാരിയെ തട്ടികൊണ്ട് പോയി. ഓയൂർ സ്വദേശി റെജി യുടെ മകൾ അഭികേൽ സാറയെയാണ് തട്ടികൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസ്സിലേക്ക് പോകുമ്പോഴാണ് സംഭവം. നടന്ന് പോകുകയായിരുന്ന കുട്ടികളെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തുകയും ആറുവയസുകാരിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.

കാറിൽ മൂന്ന് പുരുഷന്മാരും ഒരു യുവതിയുമാണ് ഉണ്ടായിരുന്നതെന്ന് സാറയുടെ സഹോദരൻ വീട്ടുകാരോട് പറഞ്ഞു. കുട്ടിയെ തട്ടികൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വെള്ള നിറത്തിലുള്ള ഹോണ്ട കാർ ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനായി സംഘം ഉപയോഗിച്ചത്. കാറിന്റെ രജിസ്‌ട്രേഷൻ തിരുവനന്തപുരമാണെന്ന് പോലീസ് കണ്ടെത്തി.

അതേസമയം കാറിന്റെ നമ്പർ വ്യാജമാണോ എന്ന് സംശയമുള്ളതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിക്കിയിരിക്കുകയാണ്.

English Summary : 6 years old girl kidnapped in kollam

-Advertisements-