കണ്ണൂർ : വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പ്ലസ് വൺ വിദ്യാർത്ഥിനി ആറ് മാസം ഗർഭിണി. ആശുപത്രി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത നേരത്ത് യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനായുള്ള അന്വേഷണം ആരംഭിച്ചു.
English Summary : plus one student pregnant kannur