Monday, May 6, 2024
-Advertisements-
KERALA NEWSമാരക മയക്കുമരുന്നുമായി യുവതിയുൾപ്പടെയുള്ള മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

മാരക മയക്കുമരുന്നുമായി യുവതിയുൾപ്പടെയുള്ള മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

chanakya news
-Advertisements-

വയനാട് : കൽപ്പറ്റയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടിൽ സ്വദേശികളായ അൻഷാദ്,ഷാഫി,സജിത എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ ഷഫീഖ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഷഫീഖ് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം അറസ്റ്റിലായത്.

അറസ്റ്റിലായവരിൽ നിന്നും 49 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. യുവാക്കളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന നടത്തി വരികയായിരുന്നു സംഘം. കൽപ്പറ്റ പോലീസ് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

English Summary : A three-member gang including a woman was caught by the police with lethal drugs

-Advertisements-