Friday, May 10, 2024
-Advertisements-
KERALA NEWSഭർത്താവിന് ഒന്നും ഓർമ്മയില്ല, ജീവിതം ദുസഹമായി ; ഇടുക്കിയിൽ അൽഷിമേഴ്‌സ് ബാധിച്ച ഭർത്താവിന്റെ കഴുത്തറുത്ത് ഭാര്യ...

ഭർത്താവിന് ഒന്നും ഓർമ്മയില്ല, ജീവിതം ദുസഹമായി ; ഇടുക്കിയിൽ അൽഷിമേഴ്‌സ് ബാധിച്ച ഭർത്താവിന്റെ കഴുത്തറുത്ത് ഭാര്യ ആത്മഹത്യ ചെയ്തു

chanakya news
-Advertisements-

ഇടുക്കി : കുളമാവിൽ അൽഷിമേഴ്‌സ് രോഗ ബാധിതനായ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ഭാര്യ ജീവനൊടുക്കി. കുളമാവ് കരിപ്പിലങ്ങാട് സ്വദേശി സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സുകുമാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

റെയിൽവേയിൽ നിന്നും റിട്ടയർ ചെയ്ത സുകുമാരൻ കഴിഞ്ഞ മൂന്ന് വർഷത്തോളമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർമ്മയില്ലാത്ത സുകുമാരനെ പരിചരിച്ചിരുന്നത് ഭാര്യ മിനിയായിരുന്നു.

ഒന്നും ഓർമ്മയില്ലാത്ത സുകുമാരനെ കൊലപ്പെടുത്തി ജീവിതം അവസാനിപ്പിക്കാനായിരുന്നു മിനിയുടെ ശ്രമം എന്നാണ് പോലീസിന്റെ നിഗമനം. ജീവിതം ദുസ്സഹമായതാണ് കൊലപതാക ശ്രമത്തിന് പിന്നിലെന്നാണ് വിവരം.

English Summary : a woman found dead in idukkia fter cutting the throat of her husband

-Advertisements-