Saturday, April 27, 2024
-Advertisements-
NATIONAL NEWSആരോ തന്നെ പിന്തുടരുന്നുണ്ട് ; മഹാരാഷ്ട്രയിൽ പോയ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ആരോ തന്നെ പിന്തുടരുന്നുണ്ട് ; മഹാരാഷ്ട്രയിൽ പോയ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

chanakya news
-Advertisements-

മുംബൈ : മഹാരാഷ്ട്രയിൽ പോയ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പാറത്തോട് സ്വദേശി പാണ്ഡ്യാന്റെ മകൻ വസന്ത് (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27 നാണ് വസന്ത് മഹാരാഷ്ട്രയിലേക്ക് പോയത്. മാർച്ച് പത്തോടെ തിരിച്ചെത്തുമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.

ഇതിനിടെ വസന്ത് വീട്ടിലേക്ക് വിളിച്ച് തന്നെ ഒരാൾ പിന്തുടരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വസന്തിനെ കാണാതായി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

വസന്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വസന്ത് ഗോവയിലെത്തിയതായി സൂചന ലഭിച്ചു. ഗോവയിൽ അന്വേഷണം നടത്തുന്നതിനിടയിൽ മഹാരാഷ്ട്ര പോലീസ് വസന്ത് മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

English Summary : A young Malayali who went to maharashtra died under mysterious circumstances

-Advertisements-