Friday, May 10, 2024
-Advertisements-
ENTERTAINMENTBigg Boss Malayalamകുറച്ച് സമയം ഒന്നും മനസിലായില്ല, വിരലുകൾ മരവിച്ച അവസ്ഥയിലായിരുന്നു ; മിക്സി പൊട്ടിത്തെറിച്ച് അഭിരാമി...

കുറച്ച് സമയം ഒന്നും മനസിലായില്ല, വിരലുകൾ മരവിച്ച അവസ്ഥയിലായിരുന്നു ; മിക്സി പൊട്ടിത്തെറിച്ച് അഭിരാമി സുരേഷിന് പരിക്ക്

chanakya news
-Advertisements-

മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഗായിക അമൃത സുരേഷ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അമൃത സുരേഷിന്റെ സഹോദരി അഭിരാമിയെ അറിയാത്തവർ ചുരുക്കമായിരിക്കും. അമൃതയും സഹോദരി അഭിരാമിയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അമൃത ഗായികയായും അഭിരാമി അഭിനയത്തിലുമാണ് തിളങ്ങിയത്. ബിഗ്‌ബോസിൽ ഇരുവരും ഒന്നിച്ച് എത്തുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരുടേയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

abhirami suresh

ഇപ്പോഴിതാ അഭിരാമി സുരേഷിന് അപകടം പറ്റിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ് താരം. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ചാണ് താരത്തിന് പരിക്കേറ്റത്. മിക്സിയുടെ ബ്ലേഡ് കൊണ്ട് വലത് കയ്യിലെ അഞ്ച് വിരലുകൾക്ക് പരിക്കേറ്റു. യുട്യൂബ് വ്ലോഗ് ചെയ്യുന്ന അഭിരാമി പുതിയോ വീഡിയോ ചെയ്ത് സജീവമാകാൻ ഇരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കൈക്ക് പരിക്കേറ്റതിന്റെ ചിത്രം അഭിരാമി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. അപകടം നടന്ന് കുറച്ച് സമയത്തേക്ക് ഒന്നും മനസിലായില്ലെന്നും വിരലുകൾ മരവിച്ച അവസ്ഥയിലായിരുന്നെന്നും അഭിരാമി പറയുന്നു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും താരം പറഞ്ഞു. കൈവിരലുകളിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും ചെറുതായി പൊള്ളലേറ്റിട്ടുണ്ടെന്നും അഭിരാമി പറയുന്നു.

English Summary : abhirami suresh injury

-Advertisements-