Friday, May 10, 2024
-Advertisements-
ENTERTAINMENTCinemaസ്ഫടികത്തിലെ തുളസി ഒരു ഭാവവും ഇല്ലാത്ത കഥാപാത്രം, ആടുതോമയുടെ നന്മ പ്രേക്ഷകരിലെത്തിക്കാൻ മാത്രമുള്ള കഥാപാത്രം, അതുപോലെ...

സ്ഫടികത്തിലെ തുളസി ഒരു ഭാവവും ഇല്ലാത്ത കഥാപാത്രം, ആടുതോമയുടെ നന്മ പ്രേക്ഷകരിലെത്തിക്കാൻ മാത്രമുള്ള കഥാപാത്രം, അതുപോലെ ഒരു കഥാപാത്രം പിന്നീട് ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല ; ഊർവ്വശി പറയുന്നു

chanakya news
-Advertisements-

മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉർവശി. വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചതുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മമ്മൂട്ടിയോടൊപ്പമായിരുന്നു താരം ആദ്യമായി നായികാ വേഷം ചെയ്യുന്നത്. പിന്നീട് കടിഞ്ഞൂൽ കല്യാണം,തലയണ മന്ത്രം, മഴവിൽ കാവടി, ഭാര്യ, മിഥുനം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

നായകന്മാരെക്കാൾ സുന്ദരന്മാരാണ് ഇന്ന് സിനിമയിൽ കാണുന്ന വില്ലന്മാരെന്ന് പറയുകയാണ് ഉർവശി.
പണ്ടൊക്കെയാണെങ്കിൽ ക്രൂരമായ മുഖംപോലെ തോന്നിക്കാൻ ഒരുപാട് മേക്കപ്പൊക്കെ ഇട്ടിട്ടായിരുന്നു വില്ലന്മാരെ സ്‌ക്രീനിൽ എത്തിച്ചിരുന്നത്. അതുപോലെ പഴയകാലത്തെ വില്ലന്മാരിലൊരാളായിരുന്നു ടി ജി രവി. അദ്ദേഹത്തെ പേടിക്കേണ്ട കാര്യമില്ല. അന്നത്തെ വില്ലൻ എന്നുപറയുന്നത് അദ്ദേഹമായിരുന്നുവെന്ന് താരം പറയുന്നു.

ഇന്നത്തെ വില്ലൻ എന്നുപറയുന്നത് വേറെയൊരു രീതിയാണ്. അവരുടെ സംസാര ശൈലിയും ആക്ടിങ്ങും എല്ലാം വ്യത്യസ്തമാണ്. നടന്മാരെക്കാൾ സുന്ദരന്മാരാണ് ഇന്നത്തെ വില്ലന്മാർ. ഒപ്പം സ്പടികത്തിലെ തുളിസിയെന്ന കഥാപാത്രത്തെ കുറിച്ചും താരം പറയുന്നു. അതുപോലെയുള്ള കഥാപാത്രം ഒന്നുകൂടിചെയ്യാൻ തനിക്ക് ആഗ്രഹമില്ലെന്ന് പറയുകയാണ് ഉർവശി.

തോമസിനോടുള്ള പ്രണയവും അയാളുടെ കഴിവുകളുടെ മൂല്യമൊക്കെ സൂക്ഷിക്കുന്ന ഒരു കഥാപാത്രം എന്നല്ലാതെ വിവിധ ഭാവങ്ങളൊന്നും അതിലില്ല. മറ്റ് സിനിമകൾ പോലെയൊന്നും അതിൽ ഇല്ല. തുളസിയിലൂടെയാണ് ആടുതോമയുടെ നന്മകൾ അറിയുന്നത്. അന്ന് അത് വ്യത്യസ്തമായിട്ടുള്ള കഥാപാത്രമായിരുന്നു. ഒരു കഥാപാത്രത്തെ പോലെ വീണ്ടും മറ്റൊരു കഥാപാത്രം ചെയ്യാൻ തനിക്ക് ഇഷ്ടമല്ലെന്നാണ് ഉർവശി പറയുന്നത്.

English Summary : Actress urvashi about spadikam movie

-Advertisements-