Saturday, April 27, 2024
-Advertisements-
ENTERTAINMENTCinemaആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തിയായി കാണാൻ കഴിയില്ല, ഹൃദയത്തിൽ നന്മയുള്ളവർ വേദനിക്കപെടും...

ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തിയായി കാണാൻ കഴിയില്ല, ഹൃദയത്തിൽ നന്മയുള്ളവർ വേദനിക്കപെടും ; സുരേഷ് ഗോപിക്ക് പിന്തുണയുമായി സംവിധായകൻ അഖിൽ മാരാർ

chanakya news
-Advertisements-

ചലച്ചിത്ര താരം സുരേഷ് ഗോപി അപമര്യദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകനും ബിഗ്‌ബോസ് വിന്നറുമായ അഖിൽ മാരാർ രംഗത്ത്. സുരേഷ് ഗോപി ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തിയായി കാണാൻ തനിക്ക് കഴിയില്ലെന്നും ഹൃദയത്തിൽ നന്മയുള്ളവർ വേദനിക്കപ്പെടുമെന്നും അഖിൽ മാരാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ബിഗ്‌ബോസിലെ കോടതി ടാസ്കിൽ അഖിൽ മാരാർ സഹ മത്സരാർത്ഥിയോട് മാപ്പ് പറഞ്ഞ വിഷയം ചൂണ്ടിക്കാട്ടിയാണ് അഖിൽ മാരാർ സുരേഷ് ഗോപി ഷിദ ജഗത് വിഷയത്തിൽ പ്രതികരിച്ചത്. അഖിൽ മാരാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

ചെയ്ത ആക്ട് തെറ്റാണ്. ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല. പൊതു സമൂഹത്തോടു മാപ്പ് പറയുന്നു.
എന്റെ ഗണപതിക്ക് മുന്നില്‍ ഏത്തമിടുന്നു . ബിഗ് ബോസിലെ ഈ രംഗം നിങ്ങളില്‍ പലർക്കും ഓര്‍മ കാണും. സുരേഷ് ഗോപി വിഷയത്തില്‍ ഞാന്‍ കാണുന്നതും ഇതാണ്. ചെയ്ത ആക്ട് തെറ്റാണ്. എന്നാല്‍ ആ മനുഷ്യന്‍ ഒരിക്കലും ആരെയും അപമാനിക്കാന്‍ ചെയ്ത പ്രവർത്തി ആയി കാണാന്‍ എനിക്ക് കഴിയില്ല…
ഹൃദയത്തില്‍ നന്മ ഉള്ളവർ വേദനിക്കപെടും.

English Summary : Akhil Marar supports Suresh Gopi on Shida Jagat issue

-Advertisements-