അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവിശ്യപെട്ട് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചു

പന്തീരാങ്കാവ് മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവിശ്യപെട്ട് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചു. യുഎപിഎ കേസിൽ അലൻ ഷുഹൈനൊപ്പം അറസ്റ്റിലായ താഹ ഫസൽ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി എൻഐഎ കോടതിയെ സമീപിച്ചത്.

യുഎപിഎ കേസിൽ ഒരാൾക്ക് മാത്രം ജാമ്യം ജാമ്യം അനുവദിച്ച തീരുമാനത്തെ സുപ്രീം കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു. താഹ ഫൈസൽ നൽകിയ ജാമ്യ അപേക്ഷ പരിഗണിക്കുന്ന സമയത്ത് തന്നെ എൻഐഎ യുടെ ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. രണ്ട് ഹർജികളും അടുത്ത മാസം 24 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

  മൂന്നാം വിവാഹത്തിന് രണ്ടാം ഭാര്യയുടെ കാറിലെത്തിയ തട്ടിപ്പ് വീരനെ ആദ്യ ഭാര്യ കെണിവെച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

Latest news
POPPULAR NEWS