Friday, April 26, 2024
-Advertisements-
KERALA NEWSകോടിയേരി ബാലകൃഷ്ണൻ തടഞ്ഞില്ലായിരുന്നെങ്കിൽ താനൊരു സിനിമ നടൻ ആകുമായിരുന്നെന്ന് വെളിപ്പെടുത്തി എഎൻ ഷംസീർ

കോടിയേരി ബാലകൃഷ്ണൻ തടഞ്ഞില്ലായിരുന്നെങ്കിൽ താനൊരു സിനിമ നടൻ ആകുമായിരുന്നെന്ന് വെളിപ്പെടുത്തി എഎൻ ഷംസീർ

chanakya news
-Advertisements-

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ തടഞ്ഞില്ലായിരുന്നെങ്കിൽ താനൊരു സിനിമ നടൻ ആകുമായിരുന്നെന്ന് വെളിപ്പെടുത്തി സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീർ. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സംവിധായകൻ രഞ്ജിത്ത് ഫോണിൽ വിളിച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്‌തെന്നും ആദ്യമൊക്കെ താൻ ഒഴിഞ്ഞ് മാറിയെങ്കിലും രഞ്ജിത്തിന്റെ നിർബന്ധം കൂടിയപ്പോൾ അഭിനയിക്കാൻ ചെറിയ ആഗ്രഹം തോന്നിയെന്നും ഷംസീർ പറയുന്നു.

എന്നാൽ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണനോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ ആവിശ്യമില്ലാത്ത പണിക്ക് പോകേണ്ടെന്നും ഇലക്ഷനിൽ തോറ്റത് കൊണ്ട് സിനിമ അഭിനയിക്കാൻ പോകുന്നെന്നൊക്കെയുള്ള പരിഹാസങ്ങൾ കേൾക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിനക്ക് പറ്റിയ പണി ഇതാണെന്നും ഇത് തന്നെ തുടർന്നാൽ മതിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായി ഷംസീർ പറയുന്നു.

കേരള നിയമസഭയിൽ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയാണ് ഷംസീർ സിനിമയിൽ ലഭിച്ച അവസരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചടങ്ങിൽ മണിയൻപിള്ള രാജുവിന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകം പ്രകാശനം ചെയ്തു.

English Summary : AN Shamseer revealed that he would have become a film actor

-Advertisements-